മാറുമറയ്ക്കാതെ ക്ഷേത്രത്തിലെ പൂജരിക്കൊപ്പം പെണ്‍കുട്ടികള്‍

കാലം ഇത്ര മാറിയിട്ടും പല ദുരാചാരങ്ങളും നിലനില്‍ക്കുന്നുണ്ട്. അത്തരത്തില്‍ അല്‍പ്പം കടുത്ത ഒരു ദുരാചാരമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. തമിഴ്‌നാട്ടിലെ മധുരയ്ക്ക് അടുത്തുള്ള ഗ്രാമത്തിലാണു ഇത് നിലനില്‍ക്കുന്നത്. പെണ്‍കുട്ടികള്‍ 15 ദിവസം മാറു മറയ്ക്കാതെ അമ്പലത്തിലെ പൂജാരിക്കൊപ്പം കഴിയണം. ഇവര്‍ ഈ സമയം മാറു മറയ്ക്കാതെ ആഭരണങ്ങള്‍ മാത്രമാണ് ഉപയോഗിക്കേണ്ടത്.
മാതാപിതാക്കാള്‍ തന്നെയാണു മക്കളെ ഇങ്ങനെ ഒരു ആചാരത്തിലേയ്ക്കു തള്ളിവിടുന്നത്. 15 ദിവസം ഇങ്ങനെ കഴിയുന്നതോടെ ഈ പെണ്‍കുട്ടികളെ ദേവതകളായി കണക്കാക്കുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ പ്രകൃത ആചാരം പിന്തുടര്‍ന്ന ഏഴു പെണ്‍കുട്ടികളെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വസ്ത്രങ്ങള്‍ നല്‍കി പുറത്തെത്തിച്ചു. ഈ ക്ഷേത്രത്തിനു ചുറ്റും വസിക്കുന്ന അറുപതോളം ഗ്രാമങ്ങള്‍ ഈ ദുരാചാരം പിന്തുടരുന്നതായി പറയുന്നു.
https://www.facebook.com/Malayalivartha


























