കരുണാനിധി മരിച്ചെന്ന വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടിയെടുക്കും; സ്റ്റാലിൻ

സമൂഹമാധ്യമങ്ങളിലൂടെ ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധി മരിച്ചതായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇങ്ങനെ തെറ്റായ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡിഎംകെ വർക്കിംഗ് പ്രസിഡന്റും മകനുമായ എം.കെ.സ്റ്റാലിൻ പറഞ്ഞു.
കരുണാനിധി മരിച്ചെന്ന വാർത്ത തെറ്റായ പ്രചാരണമെന്നും അദ്ദേഹം ആരോഗ്യവാനാണെന്നും മുതിർന്ന പാർട്ടി നേതാവ് ടി.ആർ ബാലു പറഞ്ഞു. കരുണാനിധിയുടെ ആരോഗ്യത്തെ സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അടുത്തിടെ നടന്ന വിജയകരമായ ശസ്ത്രക്രിയക്കു ശേഷം അദ്ദേഹം ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. അദ്ദേഹം സന്ദർശകരെ സ്വീകരിക്കുന്നുണ്ടെന്നും ടി.ആർ ബാലു പറഞ്ഞു.
https://www.facebook.com/Malayalivartha


























