ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ അച്ചടക്ക സമിതി ചെയര്‍മാന്‍ രാജിവച്ചു

ഉത്തര്‍പ്രദേശിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ അച്ചടക്ക സമിതി ചെയര്‍മാന്‍ ഒ.എന്‍. സിംഗ് രാജിവച്ചു. ക്യാമ്പസില്‍ വിദ്യാര്‍ഥിനികള്‍ക്കുനേരെ നടന്ന പോലീസ് ലാത്തിച്ചാര്‍ജിന്റെ ഉത്തരവാദിത്വം ധാര്‍മ്മികമായി ഏറ്റെടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വൈസ് ചാന്‍സലര്‍ക്ക് അദ്ദേഹം രാജി സമര്‍പ്പിച്ചത്.
കഴിഞ്ഞ ദിവസം സംഘര്‍ഷത്തെക്കുറിച്ച് വൈസ് ചാന്‍സലറോട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച രാത്രിയിലാണ് സര്‍വകാശാലയില്‍ പെണ്‍കുട്ടിയെ അപമാനിച്ചതുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തിനിടെ കാമ്പസില്‍ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ വിദ്യാര്‍ഥിനികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റത്.
https://www.facebook.com/Malayalivartha


























