നോട്ട് നിരോധനം ഒരു ദുരന്തം : യശ്വന്ത് സിൻഹ

നോട്ട് നിരോധനം ദുരന്തമായിരുന്നുവെന്ന് മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിൻഹ. രാജ്യം സാന്പത്തിക മാന്ദ്യത്തിലേക്ക് പോയതിൽ ബിജെപിയിൽ പലർക്കും അതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജിഎസ്ടി നടപ്പാക്കിയതിൽ സർക്കാരിന് വീഴ്ച സംഭവിച്ചു. ജിഎസ്ടി നടപ്പാക്കിയതിലൂടെ നിരവധി ചെറുകിട സംരഭങ്ങൾ തകർന്നുവെന്നും അദ്ദേഹം പറഞ്ഞു. തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാരിന് പുതിയ പദ്ധതികൾ ഒന്നുമില്ലെന്നും ചെറുകിട സംരഭങ്ങൾ അടച്ചു പൂട്ടിയതോടെ നിരവധി പേർക്കു തൊഴിൽ നഷ്ടമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
സാങ്കേതിക കാരണങ്ങളാണ് ജിഡിപി താഴ്ന്നതിനു പിന്നിലെന്ന് അമിത് ഷായുടെ പ്രസ്താവനയെയും അദ്ദേഹം വിമർശിച്ചു. വളർച്ച കണക്കു കുട്ടുന്ന രീതിയിൽ ബിജെപി മാറ്റം വരുത്തണം. യഥാർഥത്തിൽ പുറത്തുവന്നതിനേക്കാൾ താഴ്ചയിലാണ് ജിഡിപിയെന്നും സിൻഹ പറഞ്ഞു. എണ്ണ വില താഴ്ന്നിട്ടും ധനസമാഹരണത്തിലൂടെ സാന്പത്തിക ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതിൽ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പരാജയപ്പെട്ടുവെന്നും സിൻഹ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha


























