ഇന്ത്യന്‍ സൈന്യത്തിന്റെ ഓപ്പറേഷന്‍ അര്‍ജുന്‍ ഫലം കണ്ടു

പാക് സൈന്യത്തെ നിലയ്ക്കു നിര്‍ത്താന്‍ 'പതിനെട്ടാമത്തെ അടവു'മായി അതിര്‍ത്തി രക്ഷാ സേന രംഗത്ത്. 'ഓപ്പറേഷന്‍ അര്‍ജുന്‍' എന്ന് പേരിട്ടിരിക്കുന്ന നടപടിയിലൂടെയാണ് ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി.
പാക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഇന്ത്യന്‍ ഗ്രാമങ്ങള്‍ ലക്ഷ്യമിട്ട് പാക്‌സൈന്യം നടത്തുന്ന ഷെല്ലിങും ഗ്രാമവാസികളെ ലക്ഷ്യമിട്ടുള്ള വെടിവെപ്പും ഒളിപ്പോരാളികളെ ഉപയോഗിച്ച് ജവാന്മാരെ തട്ടിക്കൊണ്ടുപോയി വധിക്കുന്നതും തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ സൈന്യം ഇത്തരമൊരു തിരിച്ചടിയുമായി രംഗത്തെത്തിയിരിക്കുന്നത്.
പാക് റേഞ്ചഴ്‌സിലെയും പാക് ചാരസംഘടനയായ ഐഎസ്‌ഐയിലെയും മുന്‍ ഉദ്യോഗസ്ഥരുടെ വസതികളും കൃഷിയിടങ്ങളും ആക്രമിച്ചു തകര്‍ക്കുന്ന പദ്ധതിയാണ് ഇത്.
ഇന്ത്യന്‍ സൈന്യത്തിന്റെ 'ഓപ്പറേഷന്‍ അര്‍ജുന്‍'ഫലം കണ്ടതായാണ് അതിര്‍ത്തിയില്‍ നിന്നുള്ള സൂചന.
https://www.facebook.com/Malayalivartha


























