സൈന്യത്തിന്റെ മിന്നലാക്രമണം ;ലക്ഷ്യം ഇന്‍ഡോ-മ്യാന്‍മര്‍ അതിര്‍ത്തിയിലെ നാഗാ തീവ്രവാദികള്‍

ഇന്‍ഡോ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നാഗാ തീവ്രാദികളുടെ കേന്ദ്രങ്ങളിലേക്ക് സൈന്യത്തിന്റെ മിന്നലാക്രമണം. അസം റൈഫിള്‍സ് ബുധനാഴ്ച പുലര്‍ച്ചെ 4.45 ഓടെയാണ് ആക്രമണം നടന്നത്. ഒട്ടേറെ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് വിവരം.
എന്‍.എസ്.സി.എന്‍(കെ) തീവ്രവാദികള്‍ക്കെതിരെയാണ് ആക്രമണം നടന്നത്. എന്നാല്‍ സൈന്യത്തിന്റെ ഭാഗത്ത് ആള്‍നാശമുള്ളതായി റിപ്പോര്‍ട്ടില്ല. ആക്രമണം സ്ഥിരീകരിച്ച് ഇന്ത്യന്‍ ആര്‍മിയുടെ ഇസ്‌റ്റേണ്‍ കമാന്‍ഡ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം നിയന്ത്രണ രേഖ കടന്ന് പാകിസ്താനിലെ ഭീകര താവളങ്ങളില്‍ ഇന്ത്യന്‍ മസന നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് തീവ്രവാദത്തിന് വലിയ തിരിച്ചടി നല്‍കുന്നതായിരുന്നു. മ്യാന്‍മര്‍ അതിര്‍ത്തിയിലെ വിഘടനവാദികള്‍ക്കെതിരെ രണ്ടു വര്‍ഷം മുന്‍പും സേന ആക്രമണം നടത്തിയിരുന്നു. 20 സൈനികരെ ഭീകരര്‍ വകവരുത്തിയതിന്റെ മറുപടിയായിരുന്നു അന്നത്തെ ആക്രമണം.
https://www.facebook.com/Malayalivartha


























