മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രി സ്ഥാനാർഥി

മധ്യപ്രദേശിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയാകും. മുതിർന്ന കോണ്‍ഗ്രസ് നേതാവ് കമൽ നാഥാണ് ഇക്കാര്യം അറിയിച്ചത്. സിന്ധ്യയെ തെരഞ്ഞെടുത്തതിൽ പാർട്ടിയിൽ എതിർ അഭിപ്രായങ്ങൾ ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2018ലാണ് മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന മാധവറാവു സിന്ധ്യയുടെ മകനാണ് ജ്യോതിരാദിത്യ. മുഖ്യമന്ത്രി സ്ഥാനാർഥിയെ ചൊല്ലി മധ്യപ്രദേശിൽ മാസങ്ങളായി നിലനിന്നിരുന്ന അനിശ്ചിതത്വമാണ് ഇതോടെ അവസാനിച്ചത്.
https://www.facebook.com/Malayalivartha


























