ബംഗാളി ചലച്ചിത്ര താരം ദ്വിജൻ ബന്ദോപാധ്യായ അന്തരിച്ചു

ബംഗാളി ചലച്ചിത്ര താരം ദ്വിജൻ ബന്ദോപാധ്യായ (68) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ ഹൃദയാഘാതമുണ്ടായതിനേത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിക്കുകയാരുന്നു. ചന്ദർ ബാരി, ജെഖാനെ ബൂട്ടർ ഭോയ്, ഓട്ടോഗ്രാഫ്, ഫോറിംഗ് തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹത്തിന് പ്രശസ്തി നേടിക്കൊടുത്തത്. ദ്വിജൻ ബന്ദോപാധ്യായയുടെ നിര്യാണത്തിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അനുശോചനം രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha


























