ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കോഡയ്ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്ക്

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കോഡയ്ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്ക്. മൂന്നു വർഷത്തേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. 2009 ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാർഥിയായി മധു കോഡ മത്സരിച്ച് ജയിച്ചിരുന്നു. ഈ സമയത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചെലവഴിച്ച പണത്തിന്റെ കണക്ക് ഹാജരാക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ് നടപടി.
ജാർഖണ്ഡിലെ സിംഗ്ഭൂമിൽനിന്നാണ് മധു കോഡ മത്സരിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണ ചെലവുകൾ സമർപ്പിക്കുന്നതിൽ മധു കോഡ പരാജയപ്പെട്ടതായി തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. സത്യവിരുദ്ധവും തെറ്റായതുമായ വിവരങ്ങളാണ് മുൻ മുഖ്യമന്ത്രി സമർപ്പിച്ചതെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഒക്ടോബറിൽ കോഡയ്ക്ക് കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു. തെരഞ്ഞെടുപ്പ് ചെലവുകൾ വ്യക്തമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ്. എന്നാൽ കോഡ തെറ്റായ വിവരങ്ങളാണ് നൽകിയത്. ഇതോടെ കോഡയ്ക്കെതിരെ കമ്മീഷൻ നടപടിയെടുത്തു. ഇതിനെതിരെ ഇദ്ദേഹം ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷനു നടപടിയുമായി മുന്നോട്ടുപോകാമെന്നാണ് കോടി വിധിയുണ്ടായത്.
https://www.facebook.com/Malayalivartha


























