ആധാര്‍ എടുക്കാനുള്ള കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി

സബ്‌സിഡിയും മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കുന്നതിന് ആധാര്‍ എടുക്കാനുള്ള കാലാവധി കേന്ദ്ര സര്‍ക്കാര്‍ മൂന്നു മാസംകൂടി നീട്ടി. സെപ്റ്റംബര്‍ 30ല്‍നിന്ന് 2017 ഡിസംബര്‍ 31 വരെയാണ് സമയപരിധി നീട്ടിനല്‍കിയത്. പാചക വാതകം, മണ്ണെണ്ണ, വളം, പൊതുവിതരണ സാധനങ്ങള്‍ തുടങ്ങി 35 മന്ത്രാലയങ്ങള്‍ക്കു കീഴില്‍ വരുന്ന 135 പദ്ധതികളുടെ ആനുകൂല്യത്തിന് ആധാര്‍ വേണമെന്ന് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
ഈ ആനുകൂല്യം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനായാണ് തീയതി നീട്ടുന്നതെന്ന് ഇലക്‌ട്രോണിക്‌സ് വിവര സാങ്കേതിക മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായ, ഇതുവരെ ആധാര്‍ നമ്പര്‍ ലഭിക്കാത്തതോ അപേക്ഷിക്കാത്തതോ ആയവര്‍ക്കുവേണ്ടി വേണ്ടി മാത്രമാണ് തീയതി ദീര്‍ഘിപ്പിക്കുന്നതെന്നും ഈ കാലയളവില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























