ധീരജവാന് ബിഗ് സല്യൂട്ട്...ബിഎസ്എഫ് ജവാനെ ഭീകരര്‍ വീട്ടില്‍ കയറി ആക്രമിച്ച് കൊലപ്പെടുത്തി

ബിഎസ്എഫ് ജവാനെ ഭീകരര്‍ വീട്ടില്‍ കയറി ആക്രമിച്ച് കൊലപ്പെടുത്തി. നാല് കുടുംബങ്ങള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ടുകള്‍.73ാം ബെറ്റാലിയനിലെ റമീസ് അഹമ്മദ് പാരെ(30) ആണ് കൊലപ്പെടുത്തിയത്. ഭീകരരെ ഉടന്‍ പിടികൂടുമെന്ന് സൈന്യം അറിയിച്ചു.
വടക്കന്‍ കശ്മീരിലെ ഹജ്ജനില്‍ ബുധനാഴ്ച രാത്രിയായിരുന്നു ആക്രമണം.
വീട്ടില്‍ അതിക്രമിച്ചു കയറിയ ഭീകരര്‍ നിര്‍ത്താതെ വെടിവയ്ക്കുകയായിരുന്നു. റമീസ് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു.ഇദ്ദേഹത്തിന്റെ പിതാവിനും രണ്ടു സഹോദരങ്ങള്‍ക്കും മറ്റൊരു ബന്ധുവിനും വെടിയേറ്റിട്ടുണ്ട്. കഴിഞ്ഞ ആറു വര്‍ഷമായി ബിഎസ്എഫിലാണ് റമീസ്.
വീട്ടില്‍ കുടുംബാംഗങ്ങളുമായി അവധിക്കാലം ആഘോഷിക്കുകയായിരുന്നു റമീസ്.മനുഷ്യത്വരഹിതവുമായ ആക്രമണമാണ് ഭീകരര്‍ നടത്തിയതെന്ന് ജമ്മു കശ്മീര്‍ ഡിജിപി എസ്പി വൈദ് പറഞ്ഞു. ആക്രമണം നടത്തിയവരെ എത്രയും വേഗം പിടികൂടാന്‍ പൊലീസിനും സുരക്ഷാ സേനയ്ക്കും നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha


























