ഫാദര്‍ ടോം ഉഴുന്നാലിന് ഡല്‍ഹിയില്‍ ഊഷ്മള സ്വീകരണം

ഭീകരരുടെ പിടിയില്‍ നിന്ന് മോചിപ്പിക്കപ്പെട്ട മലയാളി ഫാദര്‍ ടോം ഉഴുന്നാലില്‍ ഡല്‍ഹിയിലെത്തി. രാവിലെ 7.40നുള്ള വിമാനത്തില്‍ വത്തിക്കാനില്‍ നിന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ ഉഴുന്നാലിനെ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ഫരീദാബാദ് രൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
കേരളത്തില്‍ നിന്നുള്ള എം.പിമാരും ഉഴുന്നാലിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. താന്‍ വളരെ സന്തോഷവാനാണെന്നും മോചനത്തിനായി ശ്രമിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും ഉഴുന്നാലില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. 11.30ന് ഉഴുന്നാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഉച്ചയ്ക്കു വത്തിക്കാന്‍ എംബസി സന്ദര്‍ശിക്കുന്ന അദ്ദേഹം വൈകിട്ട് 4.30ന് മാദ്ധ്യമങ്ങളെ കാണും. നാളെ ബംഗളൂരുവിലേക്കു തിരിക്കും. ഞായറാഴ്ച രാവിലെയാണ് കേരളത്തിലെത്തുക. ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കാണും.
വൈകിട്ട് 6.30നു ഗോള്‍ ഡാക് ഘാന സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ കുര്‍ബാന നടത്തും. നാളെ ബംഗളൂരുവിലേക്കു തിരിക്കുന്ന ഫാ. ടോം, 12 മണിക്കു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ െ്രെകസ്തവ സഭാ മേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തും. നാളെ രാവിലെ 8.30നു ബംഗളൂരു വിമാനത്താവളത്തില്‍ സ്വീകരണം. പത്തിന് കൂക്ക് ടൗണിലെ ഡോണ്‍ ബോസ്‌കോ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ സ്വീകരണം. വൈകിട്ട് 5.30നു മ്യൂസിയം റോഡിലെ ഗുഡ് ഷെപ്പേര്‍ഡ് ഓഡിറ്റോറിയത്തില്‍ കൃതജ്ഞതാ ബലി. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രിമാരും പങ്കെടുക്കും. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് വാര്‍ത്താസമ്മേളനം നടത്തും.
ഞായര്‍ രാവിലെ ഏഴിന് നെടുമ്പാശേരിയിലെത്തും. എട്ടിനു വെണ്ണല ഡോണ്‍ ബോസ്&്വംിഷ;കോ ഹൗസില്‍ സ്വീകരണം. 9.45നു എറണാകുളം അതിരൂപതാ ആസ്ഥാനത്തും 12നു വരാപ്പുഴ തിരൂപതാ ആസ്ഥാനത്തും പാദര്‍ ടോം സന്ദര്‍ശനം നടത്തും.
https://www.facebook.com/Malayalivartha


























