ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ആദ്യമായി വനിത ചീഫ് പ്രോക്ടര്‍

ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ പെണ്‍കുട്ടികളുടെ സുരക്ഷയില്‍ ആശങ്ക നിലനില്‍ക്കുന്നതിനിടെ സര്‍വകലാശാലയുടെ ചീഫ് പ്രോക്ടറായി വനിതയെ നിയമിച്ചു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ അനാട്ടമി വിഭാഗം പ്രഫസര്‍ റോയാന സിങ്ങിനെയാണ് ചീഫ് പ്രോക്ടറായി നിയമിച്ചത്. സര്‍വകലാശാലയുടെ 101വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത ചീഫ് പ്രോക്ടര്‍ സ്ഥാനം വഹിക്കുന്നത്.
ചൊവ്വാഴ്ച വൈകീട്ട് ഒ.എന്‍ സിങ് ചീഫ് പ്രോക്ടര്‍ സ്ഥാനം രാജിവെച്ച ഒഴിവിലാണ് റോയാന സിങ് നിയമിതയായത്. കോളജ് കാമ്പസില്‍ വച്ച് വിദ്യാര്‍ഥി ലൈംഗിക പീഡനത്തിനിരയായ സംഭവത്തില്‍ പ്രതിഷേധിച്ച കുട്ടികള്‍ക്കെതിരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് ഒ.എന്‍ സിങ് രാജിവെച്ചത്.
സര്‍വകലാശാലയുടെ വനിതാ സെല്ലിന്റെ ചെയര്‍മാനും റോയാന സിങ്ങാണ്. ജോന്‍പൂര്‍ ജില്ലയിലെ സേനാപൂരാണ് റോയാനയുടെ മാതാപിതാക്കളുടെ നാട്. റോയാന ജനിച്ചതും വളര്‍ന്നതും ഫ്രാന്‍സിലാണ്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഇന്ത്യയിലേക്ക് താമസം മാറുകയായിരുന്നു.
https://www.facebook.com/Malayalivartha


























