ജന്മദിനാഘോഷത്തിനിടെ ശീതള പാനീയത്തിനു പകരം സള്‍ഫ്യൂരിക് ആസിഡ് കുടിച്ചു:സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

ജന്മദിനാഘോഷത്തിനിടെ അബദ്ധത്തില്‍ ശീതളപാനീയത്തിന് പകരം സള്‍ഫ്യൂരിക് ആസിഡ് കുടിച്ച സഹോദരങ്ങള്‍ക്ക് ദാരൂണാന്ത്യം. ബെംഗളുരുവിലെ കെല്ലാരിയില്‍ ജന്മദിനാഘോഷത്തിനിടെ ബുധനാഴ്ചയാണ് സഹോദരങ്ങളെ തേടി ദുരന്തം എത്തിയത്.
ഒമ്പതു വയസുള്ള ആര്യന്‍ സിംഗ്, എട്ടു വയസുള്ള സഹില്‍ ശങ്കര്‍ എന്നിവരാണ് മരിച്ചത്. സഹിലിന്റെ ജന്മദിനത്തിനിടെയാണ് സംഭവം ഉണ്ടായത്. ഭക്ഷണം കഴിച്ചതിനു ശേഷം വീട്ടില്‍ കുപ്പിയില്‍ സൂക്ഷിച്ചിരുന്ന സള്‍ഫ്യൂരിക് ആസിഡ് കുടിക്കുകയായിരുന്നു.
സഹിലിന്റെ സ്വര്‍ണ്ണപണിക്കാരനായ അച്ഛന്‍ സ്വര്‍ണ്ണം ഉരുക്കുന്നതിനായി കുപ്പിയില്‍ സൂക്ഷിച്ച സള്‍ഫ്യൂരിക് ആസിഡ് ആണ് കുട്ടികള്‍ അബദ്ധത്തില്‍ കുടിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























