വിദ്യാര്‍ത്ഥിക്ക് കിട്ടിയ ഭക്ഷണത്തില്‍ ചത്ത എലി ; സംഭവം ഡൽഹി ഐഐടിയിൽ

ഡൽഹി ഐഐടിയിൽ വിദ്യാര്‍ത്ഥിക്ക് കിട്ടിയ ഭക്ഷണത്തില്‍ ചത്ത എലിയെ കണ്ട സംഭവം വിവാദമാകുന്നു. പ്രഭാത ഭക്ഷണം കഴിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥിയുടെ പാത്രത്തിലാണ് ചത്ത എലിയെ കണ്ടെത്തിയത്. ഡല്‍ഹി ഐഐടിയിലെ അരവലി ഹോസ്റ്റലിലാണ് വിവാദമായ സംഭവം നടന്നത്.
ബ്രെഡ് കോൺഫ്‌ളക്‌സ് ഉഴുന്നുവട തുടങ്ങിയ വിഭവങ്ങൾക്കൊപ്പം ഭക്ഷണത്തിലെ ചട്നിയിലാണ് ചത്ത എലിയെയും ലഭിച്ചത്. ഇതോടെ വിദ്യാര്‍ത്ഥികള്‍ വിഷയത്തില്‍ അധികൃതര്‍ക്ക് പരാതി നല്‍കി. ഭക്ഷണത്തിനു ഒപ്പം ലഭിച്ച ചത്ത എലിയുടെ ചിത്രം വിദ്യാര്‍ത്ഥികള്‍തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.
https://www.facebook.com/Malayalivartha


























