ഇന്ത്യക്കാരുടെ മോചനം: നയതന്ത്ര ഇടപെടല്‍ ആവശ്യപ്പെട്ട് പിണറായിയുടെ കത്ത്

യു എ ഇ യില്‍ ചെറിയ കേസില്‍ അകപ്പെട്ട് ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ മോചനത്തിന് ആവശ്യമായ ഇടപെടല്‍ നടത്തണം എന്ന ആവശ്യവുമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് കത്തയച്ചു. ഷാര്‍ജ ഭരണാധികാരിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപെട്ടു നടന്ന ചര്‍ച്ചയില്‍ ഷാര്‍ജയില്‍ ചെറിയ കേസില്‍പ്പെട്ട് കഴിയുന്ന149 ല്‍ പരം ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് ഉറപ്പു ലഭിച്ചിരുന്നു ഇതിനു പിന്നാലെയാണ് യുഎയിലെ മറ്റ് എമിറേറ്റുകളിലെ ഇന്ത്യക്കാരുടെ മോചനത്തിന് കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സുഷമയ്ക്ക് കത്തയച്ചത്.
കേരള സന്ദര്‍ശനത്തിനെത്തിയ ഷാര്‍ജ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമുമായുള്ള കൂടിക്കാഴ്ചയില്‍ കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടിരുന്നു.മികച്ച നയതന്ത്ര നീക്കത്തിലൂടെ കേസില്‍ പെട്ട ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള തീരുമാനം അംഗീകരിച്ചതോടെ
ദേശീയതലത്തില്‍ ശ്രദ്ധ നേടാനും പിണറായിക്കു കഴിഞ്ഞു. ചെക്കു കേസുകളിലും സിവില്‍ കേസുകളിലുമായി കുടുങ്ങി മൂന്ന് വര്‍ഷത്തിലേറെയായി ജയില്‍ കിടക്കുന്ന ഇന്ത്യക്കാരെ മോചിപ്പിക്കുന്നത്. ജയില്‍ മോചിതരായ ശേഷം ഷാര്‍ജയില്‍ തന്നെ ഇവര്‍ക്ക് ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കുമെന്നും ഉറപ്പു ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha


























