അരുണ്‍ ജെയ്റ്റ്‌ലിയെ പ്രതിക്കൂട്ടിലാക്കി സുബ്രഹ്മണ്യന്‍ സ്വാമി

രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന് ഉത്തരവാദി കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണെന്ന് ബി.ജെ.പി രാജ്യസഭാ എം.പി സുബ്രഹ്മണ്യന്‍ സ്വാമി. ജി.എസ്.ടിയും നോട്ട് നിരോധനവും ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് യാതൊരുഗുണവും ഉണ്ടാക്കിയില്ലെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് തളര്‍ച്ച നേരിട്ട രാജ്യത്തിന്റെ സമ്പദ്ഘടനയെ തിരികെ കൊണ്ടുവരാന്‍ ഇതുവരെ ഒന്നും ചെയ്തില്ലെന്നും ധനമന്ത്രാലയത്തിന്റെ വീഴ്ചയ്‌ക്കെതിരെ പ്രധാനമന്ത്രി നടപടി എടുക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു.കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച ബി .ജെ.പി നേതാവ് യശ്വന്ത് സിന്‍ഹക്കെതിരെ നടപടി വേണമോ എന്ന് പാര്‍ട്ടിതീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























