ഇന്ത്യയിലെ ഡോക്ടര്‍മാരെ ആധാര്‍ വഴി ബന്ധിപ്പിക്കുന്നു

രാജ്യത്തെ ഡോക്ടര്‍മാരെയും ഇനി ആധാര്‍ വഴി ബന്ധിപ്പിക്കുന്നു. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലാണ് ഇതുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഡിജിറ്രല്‍ മിഷന്‍ മോഡ് പ്രോജക്റ്രിന്റെ ( ഡി.എം.എം.പി) ഭാഗമായാണ് ഈ മാറ്രം. ഇതോടെ നിലവില്‍ ഡോക്ടര്‍മാര്‍ക്കുള്ള ഇന്ത്യന്‍ മെഡിക്കല്‍ രജിസ്റ്റര്‍ (ഐ.എം.ആര്‍) നമ്ബര്‍ യുണീക് പെര്‍മനന്റ് രജിസ്ട്രേഷന്‍ നമ്ബര്‍ (യു.പി.ആര്‍. എന്‍) ആയി മാറും.
അതിനാല്‍ രാജ്യത്തെ ഐ.എം.സി അംഗീകാരമുള്ള പത്ത് ലക്ഷത്തോളം ഡോക്ടര്‍മാരും തങ്ങളുടെ ആധാര്‍ നമ്ബറുമായി കൂട്ടിച്ചേര്‍ത്ത് ഓണ്‍ലൈനായി പുതിയ രജിസ്ട്രേഷനിലേക്ക് മാറേണ്ടി വരും. ആധാറുമായി ബന്ധിപ്പിച്ച രജിസ്ട്രേഷനിലേക്ക് മാറ്രാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഘടകങ്ങള്‍ വഴി ശ്രമിക്കണമെന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
രജിസ്റ്രര്‍ ചെയ്യേണ്ട വിധം
മെഡിക്കല്‍ കൗണ്‍സിലിന്റെ www.mcindia.org എന്ന സൈറ്റിൽ ഡോക്ടര്‍ ലോഗിനില്‍ ക്ലിക്ക് ചെയ്യുക. തങ്ങളെക്കുറിച്ചുളള വിശദവിവരങ്ങളും ഇ.മെയില്‍ ഐ.ഡിയും നല്‍കിയാല്‍ യൂസര്‍ ഐ.ഡിയും പാസ് വേഡും അയച്ചു തരും.
ഇതു പയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം വ്യക്തിപരമായ വിവരങ്ങളും ആധാര്‍ നമ്ബറും ഏറ്രവും പുതിയ പ്രൊഫഷണല്‍ യോഗ്യതകളും അപ് ലോഡ് ചെയ്യുക. ഇതിന് ശേഷം സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലില്‍ വെരിഫിക്കേഷന്ചെല്ലാനുള്ള തിയ്യതി അറിയിക്കണം.
ആധാര്‍ തുടങ്ങിയ വിവരങ്ങളും രേഖകളും സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ പരിശോധിച്ച ശേഷം ഡോക്ടര്‍ക്ക് യു.പി.ആര്‍.എന്‍ രജിസ്ട്രേഷന്‍ നമ്ബര്‍ നല്‍കും. ഐ. എം. ആര്‍ ഡാറ്രാ ബേസില്‍ ഡോക്ടറെക്കുറിച്ചുള്ള എല്ലാവിവരങ്ങളും രേഖപ്പെടുത്തിയിരിക്കും. ഇതു സംബന്ധിച്ച ഇ-മെയില്‍ അറിയിപ്പ് ഡോക്ടര്‍ക്കും മെഡിക്കല്‍ കൗണ്‍സിലിനും ലഭിക്കും.

https://www.facebook.com/Malayalivartha


























