കീഴടങ്ങാന്‍ തയ്യാറായി ഹണി പ്രീത്... ഹണി ഇന്ന് കോടതിയില്‍ കീഴടങ്ങുമെന്നാണ് സൂചന, കോടതിയില്‍ കീഴടങ്ങുകയല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെന്ന് അഭിഭാഷകന്‍

പീഡനക്കേസില്‍ 20 വര്‍ഷം ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങ്ങിന്റെ മാലാഖകുട്ടി ഹണിപ്രീതി ഇന്ന് കീഴടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.കോടതിയില്‍ കീഴടങ്ങുകയല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെന്നതാണ് സത്യമെന്ന് അഭിഭാഷകന്‍ പറഞ്ഞു. അഭിഭാഷകന്റെ ഉപദേശപ്രകാരമാണ് ഹണിപ്രീത് കീഴടങ്ങാന്‍ ഒരുങ്ങുന്നതെന്നാണ് സൂചനകള്‍.
ഇന്ന് പഞ്ചാബ്ഹരിയാന ഹൈക്കോടതിയില്‍ അഭിഭാഷകന്റെ നിര്‍ദേശ പ്രകാരം ഹണി കീഴടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.നേരിട്ടെത്തി കീഴടങ്ങാന്‍ താന്‍ ഹണിയോട് ഫോണിലൂടെ നിര്‍ദേശം നല്‍കിയതായി ഇതു സംബന്ധിച്ച് ഹണിപ്രീതിന്റെ അഭിഭാഷകന്‍ പ്രദീപ് കുമാര്‍ ആര്യ തന്നെ വ്യക്തമാക്കി. നേരത്തെ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യപേക്ഷ കഴിഞ്ഞ ചൊവാഴ്ച ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് കീഴടങ്ങാന്‍ അഭിഭാഷകന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഹരിയാനയില്‍ സ്ഥിരതാമസമാക്കിയ ഹണിപ്രീതിനോട് ഹരിയാനയില്‍ തന്നെ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഏറ്റവും നല്ല മാര്‍ഗം കീഴടങ്ങുകയാണെന്നും മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്നതിനിടെ കോടതി ചൂണ്ടിക്കാണിച്ചിരുന്നു. ഹരിയാന പോലീസിന്റെ 43 കൊടുംകുറ്റവാളികളുടെ ലിസ്റ്റിലാണ് ഹണിപ്രീത്. ഗുര്‍മീത് കുറ്റവാളി ആണെന്ന കോടതി കണ്ടെത്തിയതിനു പിന്നാലെ പഞ്ചകുളയിലുംസിര്‍സയിലും നടന്ന കലാപകുറ്റമാണ് ഹണിപ്രീതിന്റെ പേരില്‍. കലാപത്തില്‍ 38 പേരാണ് കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha


























