ഇന്ത്യയില്‍ അധികാരത്തിലെത്താനായി മോദി മാതൃകയാക്കിയത് ഈജിപ്തിലെ മുസ്‌ലീം ബ്രദര്‍ഹുഡ് മോഡലാണെന്ന് രാഹുല്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. ഇന്ത്യയില്‍ അധികാരത്തിലെത്താനായി മോദി മാതൃകയാക്കിയത് ഈജിപ്തിലെ മുസ്‌ലീം ബ്രദര്‍ഹുഡ് മോഡലാണെന്ന് രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.
ഒരു പ്രത്യേക പ്രത്യയശാസ്ത്രം പിന്തുടരുന്നവര്‍ക്ക് മാത്രം ജീവിക്കാവുന്ന ഇടമായി ഇന്ത്യ മാറിയിരിക്കുന്നു. ദളിതര്‍ക്കും പിന്നാക്കക്കാര്‍ക്കും ആദിവാസികള്‍ക്കും ഇവിടെ ജീവിക്കാന്‍ കഴിയുന്നില്ല. പരിഷ്‌കരണവാദിയെന്ന് നടിക്കുന്ന അപരിഷ്‌കൃതനാണ് മോദിയെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
ഫിലിപ്പൈന്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂറേറ്റും മോദിയും വിദ്വേഷം വളര്‍ത്തുന്നതില്‍ മത്സരിക്കുകയാണ്. അധികാരകേന്ദ്രീകരണമാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha


























