രോഹിംഗ്യകൾക്കു ഭീകരരുമായി ബന്ധമുണ്ടെന്ന് യോഗി ആദിത്യനാഥ്

രോഹിംഗ്യകൾക്കു ഭീകരരുമായി ബന്ധമുണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മ്യാൻമാറിൽ നിന്നുള്ള ഇവർ അഭയാർഥികൾ അല്ലെന്നും ഇവർ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതാണെന്നും അദ്ദേഹം പറഞ്ഞു. ചില ആളുകൾ രോഹിംഗ്യകളോട് അനുകന്പയും സഹാനുഭൂതിയും പ്രകടിപ്പിക്കുന്നു. ഇത് വളരെ സങ്കടകരവും അപലപനീയവുമാണെന്നും യോഗി പറഞ്ഞു.
കേന്ദ്ര സർക്കാർ രോഹിംഗ്യൻ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മ്യാൻമാറിൽ നിരപരാധികളായ നിരവധി ഹിന്ദുകൾ ക്രൂരമായി കൊല ചെയ്യപ്പെടുന്നുണ്ട്. രോഹിംഗ്യകൾക്കു ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
https://www.facebook.com/Malayalivartha


























