രാജസ്ഥാനിൽ കൂട്ടമാനഭംഗത്തിനിരയായ പെൺകുട്ടി മലയാളി എന്ന് പോലീസ്...ആറു പേർ അറസ്റ്റിൽ, രണ്ടു പേരെ യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്

രാജസ്ഥാനിലെ ബിക്കാനീറിൽ കൂട്ടമാനഭംഗത്തിനിരയായ പെൺകുട്ടി മലയാളി ആണെന്ന് പോലീസ്. തികളാഴ്ച ഓടുന്ന വണ്ടിയിലായിരുന്നു അതിക്രമം നടന്നത്. പെൺകുട്ടിയുടെ കുടുംബം വർഷങ്ങളായി ഡൽഹിയിലാണ് താമസം. സംഭവത്തിൽ ഇരുപതോളം പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട് ഇതുമായി ബന്ധപ്പെട്ട് ആറു പേർ അറസ്റ്റിലായി. ഇതിൽ രണ്ടു പേരെ യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്.
സെപ്റ്റംബർ 25 ബിക്കാനീറിനു സമീപം തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു പോയ ശേഷം യുവതി മടങ്ങാൻ വാഹനം കാത്തു നിൽക്കുന്ന സമയത്ത് ജയ്പുർ റോഡിലെ ഖാട്ടു ശ്യാം മന്ദിർ എന്ന സ്ഥലത്തു നിന്നും രണ്ടംഗ സംഘം യുവതിയെ കാറിൽ തട്ടിക്കൊണ്ടു പോവുകയായിരുന്നു.
https://www.facebook.com/Malayalivartha


























