എല്ലാം പൊളിഞ്ഞു ഇനി രക്ഷയില്ല ; റിസർവ് ബാങ്ക് ഗവർണർ അരുൺ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തി

സാന്പത്തിക നയങ്ങളെ വിമർശിച്ച് ബിജെപി നേതാക്കൾതന്നെ രംഗത്തെത്തിയതിനു പിന്നാലെ കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലി റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിനെ വിളിച്ചുവരുത്തി. സാമ്പത്തിക നയ അവലോകനവുമായി ബന്ധപ്പെട്ടാണ് ആർബിഐ മേധാവിയെ വിളിച്ചുവരുത്തിയതെന്നാണ് കരുതുന്നത്.
വരുന്ന ഒക്ടോബർ മൂന്ന്, നാല് ദിവസങ്ങളിൽ മുംബൈയിൽ പട്ടേലിന്റെ അധ്യക്ഷതയിൽ മോണിറ്ററി പോളിസി കമ്മിറ്റി ചേരുന്നുണ്ട്. നാലാം ദ്വൈമാസ പണനയ അവലോകനം സംബന്ധിച്ച ചർച്ചകൾക്കാണ് യോഗം ചേരുന്നത്. പണനയ അവലോകനത്തിനുമുമ്പ് സാധാരണയായി ആർബിഐ മേധാവി ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താറുണ്ട്.
https://www.facebook.com/Malayalivartha


























