പ്രധാനമന്ത്രി മുന്നോട്ടു വരണം, ജനങ്ങളെ നേരിടണം: പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് ശത്രുഘ്നൻ സിൻഹ

പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടു വരണമെന്നും ജനങ്ങളെ നേരിടണമെന്നും ബിജെപി എംപി ശത്രുഘ്നൻ സിൻഹ. ഇതാണ് അതിന് ശരിയായ സമയം. പ്രധാനമന്ത്രി മുന്നോട്ട് വന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾ നേരിടാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിനെതിരെ മുതിർന്ന ബിജെപി നേതാവ് യശ്വന്ത് സിൻഹയും രംഗത്തെത്തിയിരുന്നു. നോട്ട് നിരോധനം ദുരന്തമായിരുന്നുവെന്നും ജിഎസ്ടി നടപ്പാക്കിയതിൽ സർക്കാരിനു വീഴ്ച സംഭവിച്ചെന്നും യശ്വന്ത് സിൻഹ ആരോപിച്ചിരുന്നു. യശ്വന്തിന്‍റെ ആരോപണങ്ങളെ തള്ളിക്കളയേണ്ട കാര്യമില്ലെന്നും ഇന്ത്യ കണ്ട ഏറ്റവും മികച്ച ധനമന്ത്രിമാരിൽ ഒരാളാണ് യശ്വന്ത് സിൻഹയെന്നും ശത്രുഘ്നൻ സിൻഹ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ശത്രുഘ്നൻ സിൻഹ വീണ്ടും സർക്കാരിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























