ഭാര്യ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയെന്ന് ആരോപിച്ച് ആറ് വയസുകാരനെ കൊലപ്പെടുത്തി

ഭാര്യ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയെന്ന് ആരോപിച്ച് ആറ് വയസുകാരനെ കൊന്ന് മെത്തക്കടിയില്‍ ഒളിപ്പിച്ചു. ഡല്‍ഹിയിലെ ഓഖ്‌ല ഫേസ്‌ലാണ് സംഭവം. കൊല്ലപ്പെട്ട ബാലന്റെ അയല്‍വാസിയായ 19കാരനാണ് കൊലപാതകം നടത്തിയത്. കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ ബുധനാഴ്ച വൈകുന്നേരം ബാലനെ കാണാതാവുകയായിരുന്നു. ഇന്ന് മൃതദേഹം അഴുകി ദുര്‍ഗന്ധം വമിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
എലി ചത്ത് ചീഞ്ഞ് മണം വരുന്നുവെന്നാണ് ആദ്യം കരുതപ്പെട്ടത്. എന്നാല്‍ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ആറ് വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്. അയല്‍വാസിയായ രോഹിത് എന്ന 19കാരന്‍ കുറ്റം സമ്മതിച്ചു. ഇയാള്‍ അടുത്തിടെയാണ് വിവാഹം കഴിച്ചത്. തന്റെ ഭാര്യ കുളിക്കുമ്പോള്‍ ആറ് വയസുകാരന്‍ ഒളിഞ്ഞു നോക്കിയെന്നും അശ്ലീലം പറഞ്ഞുവെന്നും ആരോപിച്ചാണ് ഇയാള്‍ കൊലപാതകം നടത്തിയത്.
കുട്ടിയുടെ വായ് കറുത്ത തുണി കൊണ്ട് മൂടിക്കെട്ടിയിരുന്നു. കൈകാലുകളും ബന്ധിച്ചിരുന്നു. കുട്ടിയെ രോഹിത് ഉപദ്രവിച്ചതിനെ തുടര്‍ന്ന് വീഴ്ചയില്‍, തല കട്ടിലില്‍ ഇടിച്ചു. തുടര്‍ന്ന് രക്തം വാര്‍ന്നത് കണ്ട് ഭയന്ന രോഹിത് കുട്ടിയുടെ മുഖം മൂടിക്കെട്ടി കൈകാലുകളും ബന്ധിച്ച ശേഷം മൃതദേഹം മെത്തയ്ക്കടിയില്‍ ഒളിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























