ആധാർ ഇല്ലാത്ത വിദ്യാർത്ഥിയെ അധ്യാപകൻ തല്ലിചതച്ചു

വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം വിദ്യാർഥികളുടെ ആധാർ വിവരങ്ങൾ ശേഖരിക്കുന്നതിടെ ആധാർ കാർഡ് കൈയിലില്ലാതിരുന്ന ഒന്പതാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചു. മുംബൈയിലെ ഘാട്ട്കോപ്പറിലുള്ള ഓക്സ്ഫഡ് ഇംഗ്ലീഷ് ഹൈസ്കൂളിലാണ് സംഭവംനടന്നത്.
ആധാർ കാർഡ് കൈവശമുള്ളവരുടെ കണക്കെടുക്കുന്നതിനിടെ വിദ്യാർഥിയുടെ കയ്യിലും മുഖത്തും ചൂരലു കൊണ്ട് അടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദന വിവരമറിഞ്ഞ് വിദ്യാർഥിയുടെ മാതാപിതാക്കൾ സ്കൂളിലെത്തിയെങ്കിലും മർദിച്ച കാര്യം അധ്യാപകൻ ആദ്യം സമ്മതിച്ചില്ല. എന്നാൽ ക്ലാസ്മുറിയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ വാസ്തവം പുറത്തുവന്നു. മാതാപിതാക്കളുടെ പരാതിയിൽ ശ്യാം ബഹദൂറിനെതിരെ ഐപിസി 323, 324, 375 കുറ്റങ്ങൾ ചുമത്തി കേസെടുത്തു. അധ്യാപകനെ അന്വേഷണ വിധേയമായി സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























