മോദിജീ സൂക്ഷിക്കണേ... ദാവൂദ് സന്ദേശങ്ങള്‍ കൈമാറുന്നതിനായി ഉപയോഗിക്കുന്ന കോഡുകളില്‍ മോദിയും ഡല്‍ഹിയും

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീം സന്ദേശങ്ങള്‍ കൈമാറുന്നതിനായി ഉപയോഗിക്കുന്ന കോഡുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെയും പേരുകള്‍. ഛോട്ടാ ഷക്കീലിനെ മോദിയെന്നും കറാച്ചിയെ ഡല്‍ഹിയാണെന്നുമൊക്കെയാണ് ഇവര്‍ വിശേഷിപ്പിക്കുക.
ദാവൂദ് ഇബ്രാഹിം ഒളിവിലിരുന്ന് രഹസ്യ സന്ദേശങ്ങളിലൂടെയാണ് ഡി കമ്പനിയുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
കവര്‍ച്ചാ കേസില്‍ താനെ പൊലീസിന്റെ പിടിയിലായ ദാവൂദിന്റെ സഹോദരന്‍ ഇഖ്ബാല്‍ നിന്നുമാണ് രഹസ്യകോഡുകളുടെ വിവരങ്ങള്‍ ലഭ്യമായത്.ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലാണ് കസ്കറിനെ പൊലീസ് അറസ്റ്റ് ചെയ്തതു.
https://www.facebook.com/Malayalivartha


























