ജോലിയിൽനിന്നും പിരിച്ചുവിടപ്പെട്ട മലയാളി നേഴ്സ് ആത്മഹത്യക്ക് ശ്രമിച്ചു; പ്രതിഷേധവുമായി നഴ്സുമാർ മിന്നൽ പണിമുടക്കിൽ

ഡല്‍ഹിയില്‍ മലയാളി നഴ്സ് ആത്മഹത്യയ്ക്കു ശ്രമിച്ചു. വിചാരിച്ചിരിക്കാതെ പെട്ടെന്ന് ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിനെ തുടര്‍ന്നാണ് ആത്മഹത്യാശ്രമം. ഡല്‍ഹിയിലെ ഐ.എല്‍.ബി.എല്‍ ആശുപത്രിയില്‍ ജോലി നോക്കുന്ന ആലപ്പുഴ സ്വദേശിയായ നഴ്സാണ് ആത്മഹത്യ ശ്രമം നടത്തിയത്.
ഇന്നലെ രാത്രി ശുചിമുറിയില്‍ക്കയറി കൈയിലെ ഞരമ്പ് മുറിക്കുകയായിരുന്നു. എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നഴ്സ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തോളമായി ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു യുവതി. സംഭവത്തെ തുടര്‍ന്ന് മറ്റു നഴ്സുമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധസമരം നടത്തുകയാണ്. നഴ്സിന് നീതി ലഭിക്കുന്നതുവരെ സമരം തുടരാൻ തന്നെയാണ് ഇവരുടെ തീരുമാനം.
ഈ സമരം ക്യാമെറയിൽ പകർത്താനെത്തിയ മാധ്യമപ്രവർത്തകരെ ആശുപത്രി മാനേജ്‌മന്റ് തടയുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























