മുസ്ലിം വിദ്യാർഥിയോട് അധ്യാപകരുടെ പീഡനം...ഒടുവിൽ വിദ്യാർത്ഥിക്ക് സംഭവിച്ചത്

അധ്യാപകർ വിദ്യാർത്ഥിയെ ഭീകരനെന്നു വിളിച്ചതിന്റെ വിഷമത്തിൽ സ്കൂൾ വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു. ഉത്തർപ്രദേശിലെ കാണ്‍പൂരിലാണു സംഭവം. കല്യാണ്‍പൂരിലെ ഡൽഹി പബ്ളിക് സ്കൂളിൽ 12-ാം ക്ലാസ് വിദ്യാർഥിയാണ് ജീവനൊടുക്കാൻ ശ്രമിച്ചെതെന്നു പോലീസ് പറഞ്ഞു.
മുസ്ലിം മതവിശ്വാസിയായ വിദ്യാർഥിയെ അധ്യാപകർ ഭീകരനെന്നാണ് വിളിക്കുന്നതെന്നും എല്ലാ ദിവസവും തന്റെ ബാഗ് പരിശോധിക്കാറുണ്ടെന്നും വിദ്യാർഥി പോലീസിനു മൊഴി നൽകി. തന്നെ എല്ലായ്പ്പോഴും ഏറ്റവും പിന്നിലെ ബെഞ്ചിലാണ് ഇരുത്തുന്നതെന്നും എന്തെങ്കിലും ചോദിച്ചാൽ ക്ലാസിനു പുറത്താക്കാറുണ്ടെന്നും വിദ്യാർഥി ആരോപിക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു
https://www.facebook.com/Malayalivartha


























