ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ ഇനി പുതിയ ഗവർണർ

തമിഴ്നാട്, ആസാം, അരുണാചൽ പ്രദേശ്, മേഘലായ, ബിഹാർ തുടങ്ങി ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ചു. കേന്ദ്ര ഭരണപ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപിലേക്ക് പുതിയ ലഫ്. ഗവർണറെയും നിയമിച്ചു.
രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പുതിയ ഗവർണർമാരെ നിയമിച്ചത്. ബൻവാരിലാൽ പുരോഹിതാണ് പുതിയ തമിഴ്നാട് ഗവർണർ. ആസാം ഗവർണറായി ജഗദീഷ് മുഖിയേയും അരുണാചൽ പ്രദേശ് ഗവർണറായി ബ്രിഗേഡിയർ ബി.ഡി. മിശ്രയേയും മേഘലായ ഗവർണറായി ഗംഗ പ്രസാദിനേയും ബിഹാർ ഗവർണറായി സത്യപാൽ മാലികിനേയും നിയമിച്ചു. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ലഫ്റ്റനന്‍റ് ഗവർണറായി അഡ്മിറൽ ദേവേന്ദ്ര കുമാർ ജോഷിയേയും നിയിച്ചു.
https://www.facebook.com/Malayalivartha


























