ബി. ജെ. പിയ്ക്കെതിരെ വിമർശനവുമായി മുൻ കേന്ദ്രമന്ത്രി പി. ചിദംബരം

നോട്ട് നിരോധനം പോലെ ബുള്ളറ്റ് ട്രെയിനും എല്ലാം നശിപ്പിക്കുമെന്ന ആരോപണവുമായി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്. മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 22 യാത്രക്കാര്‍ മരിച്ചതിന് പിന്നാലെയാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്ക് വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം സര്‍ക്കാരിനെതിരെ രംഗത്തെത്തുന്നത്. ഹൈസ്പീഡ് ബുള്ളറ്റ് ട്രെയിന്‍ നോട്ട് നിരോധനം പോലെ ആയിരിക്കുമെന്നും സുരക്ഷയുള്‍പ്പെടെ എല്ലാത്തിനെയും ബുള്ളറ്റ് ട്രെയിന്‍ നശിപ്പിക്കുമെന്നാണ് ചിദംബരത്തിന്‍റെ ആരോപണം.
ബുള്ളറ്റ് ട്രെയിന്‍ സാധാരണക്കാര്‍ക്ക് ഉള്ളതല്ലെന്നും അത് ഉന്നതര്‍ക്ക് മാത്രമുള്ളതാണെന്നും ചിദംബരം ട്വീറ്റില്‍ ചൂണ്ടിക്കാണിക്കുന്നു. പദ്ധതിയ്ക്ക് പിന്നിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബുദ്ധിയാണെന്നും ചിദംബരം ട്വീറ്റില്‍ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha


























