കൊതുകിനെ അകറ്റും മാജിക്കുമായി എല്‍ജി മൊബൈൽ ഫോൺ

കൊതുകിന്റെ ശല്യം കാരണം പൊറുതി മുട്ടിയിരിക്കുകയാണ് നാം ഓരോരുത്തരും. കൊതുകിനെ അകറ്റാൻ പലതും പയറ്റാറുമുണ്ട്. എന്നിട്ടും ഒരു കാര്യവും ഉണ്ടാകാറില്ല. എന്നാലിതാ ഒരു സന്തോഷ വാർത്ത വെറുതെയിരുന്ന് ഫോൺ ചെയ്തുകൊണ്ട് തന്നെ കൊതുകിനെ ഓടിക്കാം.
കൊതുകിനെ അകറ്റുന്ന മൊബൈല്‍ ഫോണുമായി എല്‍ജി വിപണിയില്‍ എത്തുന്നു. ഇന്ത്യന്‍ വിപണിയില്‍ പുതുതായി ഇറക്കിയ കെ7ഐ ഫോണിലാണ് ഈ പ്രത്യേകതകള്‍ ഉള്ളത്. ആന്‍ഡ്രോയിഡ് മാഷ്‌മെലോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയും 2 ജിബി റാമുമാണ് ഫോണിനുള്ളത്. 16 ജിബിയാണ് ഫോണിന്റെ സ്‌റ്റോറേജ്. കൊതുകിനെ അകറ്റുന്ന അള്‍ട്രാസോണിക് ശബ്ദ വീചികള്‍ പുറപ്പെടുവിക്കുന്ന ഒരു സാങ്കേതിക വിദ്യയാണ് കെ7 ഐയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 7,990 രൂപയാണ് ഫോണിന്റെ വിപണി വില.
ഇതൊക്കെ പറയുമ്പോളും കൊതുകിനെ ഓടിക്കാനുള്ള അള്‍ട്രാസോണിക് ശബ്ദ വീചികള്‍ മനുഷ്യനെയും തുരത്തി ഈ ഭൂമിയിൽ നിന്നും തുരത്താൻ കാരണമാകുമോ എന്ന കാര്യം ചിന്തിക്കേണ്ടിയിരിക്കുന്നു.
https://www.facebook.com/Malayalivartha


























