ഇനി ഫെയ്‌സ് ബുക്ക് മതി... താന്‍ അറിയാതെ ഫെയയ്‌സ്ബുക്ക് ആരും തുറക്കില്ല

ഇപ്പോള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ സുരക്ഷിതത്വത്തിനു വേണ്ടി പല വഴികളും ഒരുക്കിയിട്ടുണ്ട്. സീക്രട്ട് നമ്പര്‍, സീക്രട്ട് പാട്ടേണ്‍ അങ്ങനെ പല വഴികളിലും കൂടി ഫോണ്‍ ലോക്ക് ചെയ്യാന്‍ സാധിക്കും. എന്നാല്‍ ഇപ്പോള്‍ നിലവില്‍ ഫോണ്‍ ഓപ്പണ്‍ ചെയ്ത് കഴിഞ്ഞാല്‍ ഫെയ്‌സ് ബുക്ക്, വാട്‌സ് ആപ് എന്നിവയെല്ലാം ഉപയോഗിക്കാന്‍ കഴിയും.
എന്നാല്‍ ഇനി ഫോണ്‍ ഓപ്പണ്‍ ചെയ്താലും ഫെയ്‌സ് ബുക്ക് ഓപ്പണ്‍ ചെയ്യണമെങ്കില്‍ ഫെയ്‌സ്ബുക്കിന് മുഖം കാണണം. മുഖം കാണിച്ചാല്‍ മതി ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാം. ഇതിനുള്ള സാങ്കേതിക വിദ്യ അധികം താമസിക്കാതെ തന്നെ ഫെയ്‌സ്ബുക്ക് അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ഫേഷ്യല്‍ റെക്കൊഗ്‌നിഷന്‍ വഴി ലോഗിന്‍ ചെയ്യാനുള്ള സൗകര്യം അവതരിപ്പിക്കാനാണ് ഫെയ്‌സ്ബുക്ക് നീക്കം. ഇതു അക്കൗണ്ട് റിക്കവറി ഓപ്ഷനായും ഉപയോഗിക്കാനുള്ള സൗകര്യമുണ്ടാകും. ഒരിക്കല്‍ ലോഗിന്‍ ചെയ്ത ഡിവൈസുകളില്‍ മാത്രമാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ലോഗിന്‍ ചെയാന്‍ സാധിക്കുക.
ഇതിനു പുറമെ ഫേഷ്യല്‍ റെക്കൊഗ്‌നിഷന്‍ വഴി പ്രവര്‍ത്തിക്കുന്ന വീഡിയോ ചാറ്റ് പരീക്ഷണഘട്ടത്തിലാണ്. ആപ്പിളിന്റെ ഐഫോണ്‍ പത്തില്‍ ഫേഷ്യല്‍ റെക്കൊഗ്‌നിഷന്‍ സൗകര്യം ലഭ്യമാണ്. ഈ സാഹചര്യത്തിലാണ് സാമൂഹിക മാധ്യമങ്ങളുടെ ലോഗിന്‍ സംവിധാനത്തിനു പുതിയ മാര്‍ഗവുമായി കടന്നു വരാന്‍ ഫെയ്‌സ്ബുക്ക് ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha


























