പാചക വാതകത്തിന് വീണ്ടും വന്‍വര്‍ധനവ്; 14.5 കിലോയുടെ സിലിണ്ടറിന് 49 രൂപയും 19 കിലോയുടെ സിലിണ്ടറിന് 76 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്

പാചക വാതകത്തിന് വീണ്ടും വന്‍ വര്‍ധനവ്. തുടര്‍ച്ചയായ രണ്ടാമത്തെ മാസവും പാചക വാതക സിലിണ്ടറുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ എണ്ണകമ്ബനികളുടെ തീരുമാനം. ഗാര്‍ഹിക ഉപഭോഗത്തിനുള്ള 14.5 കിലോയുടെ സിലിണ്ടറിന് 49 രൂപയും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള 19 കിലോയുടെ സിലിണ്ടറിന് 76 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്.
ഇതോടെ സബ്‌സിഡിയുള്ള സിലിണ്ടറിന് 646.50 യും (597.50 പഴയ വില ) സബ്‌സിഡിയില്ലാത്ത സിലിണ്ടറുകള്‍ക്ക് 1160.50 രൂപയും നല്‍കേണ്ടി വരും. പുതുക്കിയ വിലകള്‍ ഇന്ന് അര്‍ദ്ധരാത്രിയോടെ നിലവില്‍ വരും. കൂട്ടിയ വില സബ്‌സിഡിഡിയായി തിരിച്ച് തരും.
https://www.facebook.com/Malayalivartha


























