എന്നോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും... ഗുര്‍മീതിനെതിരെ ആരോപണമുന്നയിച്ച മുന്‍ സന്യാസിക്ക് വധഭീഷണി

ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിനെതിരെ ആരോപണമുന്നയിച്ച ദേരയിലെ മുന്‍ സന്യാസിക്ക് വധഭീഷണി. ദേരയില്‍ അന്തേവാസിയായിരുന്ന ഗുരുദാസ് സിങ് ടൂറിനെതിരായ ഭീഷണിയുണ്ടത്.
ഖുര്‍ബാനി ഗാങ് എന്ന സംഘടനയുടെ പേരില്‍ മാധ്യമങ്ങള്‍ക്കു ലഭിച്ച കത്തിലാണ് ലഭിച്ചത്.ഗുര്‍മീതിനെതിരായ കോടതിവിധി വന്ന ദിവസം ഗുരുദാസ് സിങ്ങിന്റെ വസതിയിലെ സിസിടിവി ക്യാമറകള്‍ ഒരുസംഘം തകര്‍ത്തിരുന്നു.
രണ്ടു സംഭവങ്ങളും കാണിച്ച് ഇദ്ദേഹം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിര്‍സ പൊലീസ് കേസെടുത്തു. ഗുരുദാസ് സിങ്ങിനുള്ള സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീഷണിക്കത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും പരാമര്‍ശമുണ്ട്. കത്തിന്റെ ഉറവിടം പരിശോധിച്ചു വരികയാണെന്നു പൊലീസ് അറിയിച്ചു.
ദത്തുപുത്രി ഹണിപ്രീതിന് ഗുര്‍മീതുമായി വഴിവിട്ട ബന്ധം ഉണ്ടായിരുന്നുവെന്ന മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്തയുടെ ആരോപണങ്ങള്‍ കളവാണെന്ന് ഹണിപ്രീതിന്റെ ബന്ധു വിനയ് തനേജ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























