ഡല്‍ഹി മെട്രോ യാത്രാനിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കം പിന്‍വലിക്കണമെന്ന് കേജരിവാള്‍

ഡല്‍ഹി മെട്രോയിലെ യാത്രാനിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കം പിന്‍വലിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഇക്കാര്യമാവശ്യപ്പെട്ട് കേന്ദ്രനഗരവികസന മന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക് അദ്ദേഹം കത്തയച്ചു.
ഒക്ടോബര്‍ 10 മുതല്‍ യാത്രാനിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കത്തില്‍ കുറിച്ചു. യാത്രാനിരക്ക് സംബന്ധിച്ച സമിതിയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നു പറഞ്ഞ കേജരിവാള്‍ വര്‍ഷത്തില്‍ ഒന്നുമാത്രമേ യാത്രാനിരക്ക് വര്‍ധിപ്പിക്കാവൂ എന്നാണ് സമിതിയുടെ നിര്‍ദേശമെന്നും എന്നാല്‍ ഇക്കഴിഞ്ഞ മേയില്‍ യാത്രാനിരക്ക് വര്‍ധിപ്പിച്ചിരുന്നതാണെന്നും ചൂണ്ടിക്കാട്ടി. അതിനാലാണ് ഒക്ടോബറിലെ നിരക്ക് വര്‍ധന പിന്‍വലിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു.
https://www.facebook.com/Malayalivartha


























