അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാക് തുരങ്കം കണ്ടെത്തി

അന്താരാഷ്ട്ര അതിര്‍ത്തിയില്‍ അര്‍നിയ മേഖലയില്‍ പാകിസ്താന്റെ ഭാഗത്തുനിന്ന് നിര്‍മിച്ച തുരങ്കം കണ്ടെത്തി. ഭൂമിക്കടിയില്‍ നിര്‍മാണം പൂര്‍ത്തിയാകാത്ത നിലയിലാണ് 14 അടി വരുന്ന തുരങ്കം. യുദ്ധസമയത്ത് സൈനികര്‍ ഇത്തരം തുരങ്കം നിര്‍മിക്കാറുണ്ട്. അര്‍നിയ മേഖലയില്‍ ദമാനക്ക് സമീപം വിക്രം പട്ടേല്‍ സൈനിക പോസ്റ്റുകള്‍ക്കിടയില്‍ ശുചീകരണം നടത്തുന്നതിനിടയിലാണ് പാത കണ്ടെത്തിയതെന്ന് ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആയുധങ്ങളുമായി നുഴഞ്ഞുകയറാന്‍ എത്തുന്നവര്‍ക്കായാണ് പാക് ഭാഗത്തുനിന്ന് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് തുരങ്കം നിര്‍മിച്ചിട്ടുള്ളതെന്ന് കരുതുന്നു. അതിര്‍ത്തി രക്ഷാസേനയുടെ സാന്നിധ്യമറിഞ്ഞ് നുഴഞ്ഞുകയറ്റക്കാര്‍ രക്ഷപ്പെട്ടതായും സംശയിക്കുന്നു. അന്താരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്ന് തുരങ്കങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക പരിശോധന തുടങ്ങിയതായി ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























