ചെന്നൈയില്‍ കനത്ത മഴയെ തുടര്‍ന്ന് വിമാനസര്‍വ്വീസുകള്‍ താളം തെറ്റി

ചെന്നൈയില്‍ കനത്ത മഴയെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ താളം തെറ്റി. റിപ്പോര്‍ട്ടുകളനുസരിച്ച് രണ്ട് വിമാനങ്ങള്‍ ഹൈദരാബാദിലേക്ക് വഴിതിരിച്ച് വിട്ടു. പത്തോളം വിമാനസര്‍വീസുകള്‍ വൈകുന്നുമുണ്ട്.
ശനിയാഴ്ച രാത്രി തുടങ്ങിയ മഴ ഞായറാഴ്ച പുലര്‍ച്ചെ വരെ നീണ്ട് നില്‍ക്കുകയായിരുന്നു.1 996ന് ശേഷം ഈ മണ്‍സൂണ്‍ സീസണിലാണ് തമിഴ്‌നാട്ടില്‍ കനത്ത മഴ ലഭിക്കുന്നത്. തമിഴ്‌നാട്ടിലെ 32 ജില്ലകളിലും 30 ശതമാനം അധിക മഴ കിട്ടി. ചെന്നൈയില്‍ മഴയുടെ അളവില്‍ 15 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha


























