തെലങ്കാനയില്‍ ബസ് ട്രക്കിലിടിച്ച് അഞ്ച് പേര്‍ മരിച്ചു

തെലങ്കാനയിലെ സൂര്യപെട്ടിലുണ്ടായ ബസ് അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. 14 പേര്‍ക്കു പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ആന്ധ്രാപ്രദേശ് സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഹൈദരബാദ് വിജയവാഡ റൂട്ടിലായിരുന്നു അപകടം.
ബസ് മറ്റോരു ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രക്കിലിടിച്ചായിരുന്നു അപകടം. 36 പേര്‍ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ സൂര്യപെടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























