ഇന്ത്യ അതിർത്തിയിൽ ചെക് പോസ്റ്റുകൾ തുറക്കുന്നു

ഇന്ത്യ അതിർത്തിയിൽ രണ്ട് ചെക് പോസ്റ്റുകൾ തുറക്കുന്നു. മ്യാൻമാർ, ബംഗ്ലാദേശ് അതിർത്തികളിലാണ് ഇന്ത്യ ചെക് പോസ്റ്റുകൾ തുറക്കുന്നത്. മിസോറാമിലെ ലാംഗ്ട്‌ലൈ, ലുഗ്‌ലി ജില്ലകളിലാണ് ചെക് പോസ്റ്റ് തുറക്കുന്നത്. ലാംഗ്ട്‌ലൈയിൽനിന്നു മ്യാൻമാറിലേക്കും ലുഗ്‌ലിയിൽ നിന്നു ബംഗ്ലാദേശിലേക്കുമാണ് ചെക് പോസ്റ്റുകൾ തുറക്കുന്നത്.
ഇരു രാജ്യങ്ങളിലേയും ജനങ്ങൾക്ക് ആവശ്യമായ രേഖകൾ സഹിതം ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനുള്ള ഇമിഗ്രേഷൻ ചെക് പോസ്റ്റ് എന്ന നിലയിലാണ് ഇവ പ്രവർത്തിക്കുന്നത്. മ്യാൻമാറുമായി 1,643 കിലോമീറ്റർ അതിർത്തിയും ബംഗ്ലാദേശുമായി 4,096 കിലോമീറ്റർ അതിർത്തിയുമാണ് ഇന്ത്യയ്ക്കുള്ളത്.
https://www.facebook.com/Malayalivartha


























