ജി എസ് ടി നിരക്ക് കുറയ്ക്കും :അരുണ്‍ ജെയ്റ്റ്ലി

ജിഎസ്ടി നിരക്കുകള്‍ കുറക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി . നികുതി വരുമാനം സ്വാഭാവികമായി കഴിഞ്ഞാൽ നിരക്ക് കുറക്കാൻ കഴിയും എന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ സാമ്പത്തിക സ്ഥിതി മോശമാമെന്നും ജി എസ് ടി നടപ്പാക്കിയ രീതിയെയും വിമർശിച്ച് രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നും വിമർശനം ഉയർന്നു വന്നിരുന്നു.ബി ജെ പി നേതാക്കൾ ഉൾപ്പെടെ ഉള്ളവർ കേന്ദ്രധനകാര്യ വകുപ്പിനെ പ്രതിക്കൂട്ടിൽ നിർത്തിയത് കേന്ദ്ര സർക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചിരുന്നു. ഉയര്‍ന്ന നികുതി നിരക്കുകള്‍ മൂലം ചെറുകിട വ്യവസായങ്ങളെ ദോഷകരമായി ബാധിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം.
നേരത്തെ ജിഎസ്ടി നെറ്റ്വര്‍ക്കിലെ പ്രശ്‌നങ്ങള്‍മൂലം നികുതിയടക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായതിനെതുടര്‍ന്ന് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള തീയതി കേന്ദ്ര സര്‍ക്കാര്‍ ഒക്ടോബര്‍ 15 വരെ നീട്ടിയിരുന്നു. നെറ്റ്വര്‍ക്കിലെ പ്രശ്നങ്ങള്‍ മൂലം ഒട്ടേറെ വ്യാപാരികള്‍ക്ക് ജൂലൈ മാസത്തെ റിട്ടേണ്‍ പോലും ഫയല്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. റിട്ടേൺ താമസിച്ചാൽ വ്യാപാരികള്‍ പിഴ നല്‍കുകയും വേണം.ഇത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീയതി നീട്ടി നല്‍കിയത്.
https://www.facebook.com/Malayalivartha


























