ദീപാവലിക്ക് ശേഷം രാഹുല്‍ കോണ്‍ഗ്രസ് പ്രസിഡന്റാകുമെന്ന് സച്ചിന്‍ പൈലറ്റിന്റെ വെളിപ്പെടുത്തല്‍

ദീപാവലിക്ക് ശേഷം കോണ്‍ഗ്രസ് പ്രസിഡന്റായി രാഹുല്‍ ഗാന്ധി സ്ഥാനമേല്‍ക്കുമെന്ന് യുവനേതാവ് സച്ചിന്‍ പൈലറ്റ്. രാഹുല്‍ ഉടന്‍ കോണ്‍ഗ്രസിനെ നയിക്കാനെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഗാന്ധി കുടുംബത്തോട് ഏറെ അടുപ്പമുള്ള നേതാവിന്റെ ഈ വെളിപ്പെടുത്തല്‍.
കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പുകള്‍ നടന്നു വരികയാണ്. ദീപാവലിക്ക് ശേഷം പുതിയ പ്രസിഡന്റ് സ്ഥാനമേല്‍ക്കും. രാഹുല്‍ ഗാന്ധി പ്രസിഡന്റ് സ്ഥാനത്തേക്ക് വരണമെന്നാണ് പാര്‍ട്ടി അണികളുടെ പൊതു അഭിപ്രായം. യുവ നേതാക്കള്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും തുല്യമായ അവസരം നല്‍കുന്ന സമീപനമാകും ഉണ്ടാകുകയെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.
പ്രിയങ്കാ ഗാന്ധി നിലവില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗമാണ്. അവര്‍ സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങുമോ എന്ന കാര്യം അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























