ദലൈലാമ 17 ന് മണിപ്പൂരിൽ

ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമ ഈ മാസം 17ന് മണിപ്പൂരിലെത്തും.ലോകസമാധാന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം മണിപ്പൂരിലെത്തുന്നത്. മണിപ്പൂര്‍ നിയമസഭാ സ്‌പീക്കര്‍ യുംനം ഖേംചന്ദാണ് ഇക്കാര്യം അറിയിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി ആത്മീയ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ദലൈലാമ അരുണാചല്‍ സന്ദര്‍ശിച്ചതിൽ ചൈന എതിര്‍പ്പ് പ്രകടമാക്കിയിരുന്നു. മ്യാന്‍മാര്‍ അടക്കമുള്ള വിവിധ രാജ്യങ്ങളില്‍ നിന്ന് നിരവധി ബുദ്ധിസ്റ്റുകള്‍ സമ്മേളനത്തിനായി മണിപ്പൂരിലെത്തും.
https://www.facebook.com/Malayalivartha


























