ഇന്ന് ഗാന്ധിജയന്തി... നാടെങ്ങും രാഷ്ട്രപിതാവിന്റെ ജന്മദിനം ആഘോഷിക്കുന്നതിന്റെ തിരക്കില്‍

രാജ്യം ഇന്ന് ഗാന്ധിജയന്തി ദിനം ആഘോഷിക്കുന്നു.ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായാണ് ആചരിക്കുന്നത്.
1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്. അഹിംസയിലൂടെയും സത്യഗ്രഹമെന്ന ശക്തിയേറിയ സമരമുറയിലൂടെയും ഇന്ത്യയെ സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരിയിലേക്ക് നയിച്ച ഗാന്ധി പിന്നീട് ഗാന്ധിജിയെന്ന പേരില്‍ അറിയപ്പെട്ടു.
ഇന്നും ലോകമെമ്പാടും ഗാന്ധിയന്‍ തത്വങ്ങള്‍ അംഗീകരിക്കപ്പെടുകയും പിന്തുടരുകയും ചെയ്യുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഗാന്ധിജയന്തി ദിനം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നത്.
സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം, 1948 ജനുവരി 30 ന് ഒരു പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കുമ്പോഴാണ് ഗാന്ധിജി വെടിയേറ്റു മരിച്ചത്.
ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ഒക്ടോബര്‍ 2 മുതല്‍ 16 വരെ കേരള സര്‍ക്കാര്‍ 'ഐക്യദാര്‍ഡ്യ പക്ഷാചരണ'മായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി, ദേശീയോദ്ഗ്രഥന സന്ദേശ യാത്രകള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, പട്ടികജാതിപട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമ നിവാരണം തുടങ്ങി നിരവധി സാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നു.
https://www.facebook.com/Malayalivartha


























