മരണത്തോട് മല്ലടിക്കുമ്പോഴും പെൺകുട്ടിയോട് കരുണയില്ലാത്ത കാടത്തം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഇത്രയ്ക്ക് അധപതിച്ചു പോയോ നമ്മുടെ ഭാരതം?..കുഞ്ഞ് കുട്ടികൾ മുതൽ വൃദ്ധരായവരെപ്പോലും കാമകണ്ണുകളോടെ ഉറ്റുനോക്കുകയാണ് ചില കാടന്മാർ. എന്തിന് മരിച്ച സ്ത്രീ ശരീരംപോലും കാർന്നു തിന്നാൻ വെമ്പൽക്കൊള്ളുന്ന കാമഭ്രാന്തന്മാർ. മുംബൈ ദുരന്തത്തിനിടയിലും മരണത്തോട് മല്ലടിച്ചുക്കൊണ്ടിരുന്ന യുവതിയോട് കാട്ടിയത് കൊടും ക്രൂരത. മനുഷ്യ മനഃസാക്ഷിക്ക്പ്പോലും നിരക്കാത്ത കാര്യം. മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ സ്‌റ്റേഷനില്‍ ഉണ്ടായ അപടകത്തിനിടയിലും പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു.
മരണവെപ്രാളത്തില്‍ പിടഞ്ഞ സ്ത്രീയെ ലൈംഗിക ചൂഷണം ചെയ്യുന്ന വീഡിയോ പുറത്ത് വന്നപ്പോഴാണ് ഏവരും ഞെട്ടിയത്. പാലം തകര്‍ന്നതിനെ തുടര്‍ന്ന് നിരവധി പേര്‍ക്കടിയില്‍ പെട്ട് പോയ യുവതിയെയാണ് സമീപത്ത് നിന്ന യുവാവ് ലൈംഗികമായി പീഡിപ്പിച്ചത്.
പീഡനത്തിനിരയായ യുവതി മിനിറ്റുകള്‍ക്കകം മരണത്തിന് കീഴടങ്ങുകയും ചെയ്തു. അപകടമുണ്ടായ സമയത്ത് ലൈംഗിക ചൂഷണത്തിന് പുറമെ മോഷണവും നടന്നതായി സംഭവത്തിന് ദൃക്‌സാക്ഷിയായ ജയശ്രീ കനാഡെ പറഞ്ഞു. അപകടത്തില്‍പ്പെട്ട സ്ത്രീകളുടെ പേഴ്‌സും ബാഗുകളുമാണ് മോഷ്ടിക്കപ്പെട്ടത്. ഒരു ദുരന്തത്തിന് നടുവിലും ലൈംഗിക ചൂഷണവും മോഷണവും നടത്തുന്നവരുടെ മാനസികാവസ്ഥ ലജ്ജാകരമാണെന്ന് ജയശ്രീ പറഞ്ഞു. ലൈംഗിക ചൂഷണത്തിന്റെ വീഡിയോ അപമാനകരമാണെന്ന് എല്‍ഫിന്‍സ്റ്റണ്‍ റോഡ് സ്വദേശി സന്ദേശ് ബഹാദൂര്‍ പറഞ്ഞു. ദസറ ആയിരുന്നതിനാല്‍ പല സ്ത്രീകളും സാരിയാണ് ധരിച്ചിരുന്നത്.
തിക്കിലും തിരക്കിലും പലരുടേയും വസ്ത്രങ്ങള്‍ കീറിയതായും ദൃക്‌സാക്ഷിയായ അഞ്ജലി ബഹാദുരിയ പറഞ്ഞു. മരണ വെപ്രാളത്തില്‍ പിടഞ്ഞ സ്ത്രീയ്‌ക്കെതിരായ ലൈംഗിക ചൂഷണം അന്വേഷിക്കുമെന്ന് റെയില്‍വേ പോലീസ് കമ്മീഷണര്‍ നികേത് കൗശിക് വ്യക്തമാക്കി
https://www.facebook.com/Malayalivartha


























