അന്ധവിശ്വാസത്തിൻറെപ്പേരിൽ പിഞ്ചുകുഞ്ഞിനോടു ചെയ്തത്

ഇരുപത്തൊന്നാം നൂറ്റാണ്ടിലും അന്ധവിശ്വാസങ്ങളെ മുറുകെപ്പിടിച്ചിരിക്കുകയാണ് ഇന്ത്യൻ ജനത. ഇനിയും അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും കമ്പിവേലികൾ തകർത്ത് മോചിതരാകാൻ തയ്യാറല്ലാത്തവർ ഇന്ത്യയിലുണ്ടെന്ന് ഓരോ സംഭവങ്ങളിൽനിന്നും വ്യക്തമാണ്. അന്ധവിശ്വാസങ്ങളുടെപേരിൽ നടക്കുന്ന ഓരോ ആചാരങ്ങളും ഇന്ത്യൻ ജനതയുടെ ബുദ്ധിഹീനതയെയാണ് സൂചിപ്പിക്കുകയാണ്.
ഇന്ത്യയിൽ തന്നെ അന്ധവിശ്വാസത്തിൻറെപ്പേരിൽ നവവധുവിനെ ആദ്യരാത്രി മന്ത്രവാദിയുൾപ്പെടെ ഉള്ളവർ ലൈംഗീകമായി ചൂഷണം ചെയ്തത് നാം മാധ്യമങ്ങളിലൂടെ കണ്ടതാണ്. ഇതുപോലെ ആചാരത്തിന്റെ പേരിൽ നിരവധി സംഭവങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഇപ്പോഴിതാ ഒടുവിലായി പുറത്തുവന്നത് ഒരു വയസ്സ് മാത്രം പ്രായമായ പിഞ്ചു കുഞ്ഞിനെ വാഴയിലയിൽ പൊതിഞ്ഞ് തീക്കനലിന്റെ പുറത്തുകിടത്തിയ സംഭവമാണ്. കർണാടകയിലെ ഹുബ്ലി ധാർവാഡയിലായിരുന്നു സംഭവം.
മുഹറവുമായി ബന്ധപ്പെട്ട ആചാരത്തിന്റെ ഭാഗമായാണ് കുട്ടിയെ കനലിൽ കിടത്തിയത്. കുട്ടിയുടെ ഏത് ആഗ്രഹവും ഇതിലൂടെ സാധ്യമാവുമെന്ന വിശ്വാസമാണ് ഇതിനുപിന്നിൽ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നിരവധി പേരാണ് ഇവിടെയെത്തുന്നത്.
https://www.facebook.com/Malayalivartha


























