പോലീസുകാരൻ ആറു വയസ്സുകാരിയോട് കാട്ടിയ ക്രൂരത...

നൈമിഷിക ലൈംഗീകസുഖത്തിനുവേണ്ടി കുഞ്ഞുങ്ങൾ മുതൽ വൃദ്ധരെപ്പോലും പീഡിപ്പിക്കുന്നത് ഇന്ന് നിരന്തരം നാം കേൾക്കുന്ന സംഭവമാണ്. ജനങ്ങളെ സംരക്ഷിക്കേണ്ട പോലീസുകാർപ്പോലും ഇപ്പോൾ ലൈംഗീകമായി പീഡിപ്പിച്ചാലോ..?
ഇപ്പോഴിതാ നിയമസംരക്ഷകനായ പോലീസുകാരൻ ആറു വയസുകാരിയെ ചെക്പോസ്റ്റിനുള്ളിൽ മാനഭംഗത്തിനിരയാക്കി. ഉത്തർപ്രദേശിലെ രാംപുർ ജില്ലയിലെ ഭാൻവാർകയിലായിരുന്നു സംഭവം. ഉത്തർപ്രദേശിൽ എസ്ഐ തേജ്വീർ സിംഗാണ് കുട്ടിയെ പീഡിപ്പിച്ചത്. ചെക്പോസ്റ്റിനു സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പോലീസുകാരൻ അനുനയിപ്പിച്ച് ഉള്ളിലേക്ക് കൊണ്ടുപോകുകയും പീഡിപ്പിക്കുകയുമായിരുന്നു. കുട്ടിയുടെ നിലവിളികേട്ട് എത്തിയ നാട്ടുകാർ തേജ്വീർ സിംഗിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
സംഭവത്തെത്തുടർന്ന് നാട്ടുകാർ ചെക്പോസ്റ്റ് ഉപരോധിച്ചിരുന്നു. ജില്ലാ പോലീസ് മേധാവി സ്ഥലത്തെത്തി തേജ്വീറിനെ അറസ്റ്റ് ചെയ്തതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞത്.
https://www.facebook.com/Malayalivartha


























