ഗുജറാത്തില്‍ ദളിത് യുവാവിനെ ഉയര്‍ന്ന ജാതിക്കാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

ഗുജറാത്തില്‍ ഗാര്‍ബ കാണാനെത്തിയ ദളിത് യുവാവിനെ ഉയര്‍ന്ന ജാതിക്കാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. നവരാത്രിയോടനുബന്ധിച്ചുള്ള ഉത്സവമായ ഗാര്‍ബ കാണാനെത്തിയ ജയേഷ് സോളങ്കിയാണ് മര്‍ദ്ദനമേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പട്ടേല്‍ സമുദായ അംഗമായ എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുജറാത്തില്‍ മീശ വച്ചതിന് ദളിത് യുവാവിന് മര്‍ദ്ദനമേറ്റ സംഭവത്തിന് പിന്നാലെയാണ് ഗാര്‍ബ കാണാനെത്തിയ ദളിത് യുവാവിനെ ഉയര്‍ന്ന ജാതിക്കാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.
ഗാര്‍ബ കാണാന്‍ സുഹൃത്തുക്കളായ ബന്ധുക്കളായ പ്രകാശ് സോളങ്കിയ്ക്കും മറ്റു രണ്ട് പേര്‍ക്കുമൊപ്പമാണ് ജയേഷ് എത്തിയത്. ഇതിനിടെ പട്ടേല്‍ സമുദായ അംഗങ്ങളായ ചിലര്‍ ജയേഷിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ച് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























