സിപിഎമ്മിനെ വിമർശിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

കേരളത്തിലെ സിപിഎം പ്രവര്‍ത്തകര്‍ മാവോയിസ്റ്റുകളെ പോലെ അക്രമം നടത്തുന്നുവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. നിരന്തരം അക്രമങ്ങള്‍ നടത്തുന്ന സിപിഎമ്മുകാര്‍ അതിനെ ഒരായുധമാക്കി മാറ്റുകയാണ്. 14 പേരാണ്, പിണറായി സര്‍ക്കാര്‍ ഭരണമേറ്റതിനു ശേഷം കേരളത്തില്‍ കൊല്ലപ്പെട്ടത്- അദ്ദേഹം പറഞ്ഞു
സംസ്ഥാനത്തുടനീളം സിപിഎം അനുയായികള്‍ വന്‍തോതിലുള്ള അക്രമമാണ് അഴിച്ചുവിടുന്നത്. പക്ഷേ, സര്‍ക്കാരും പാര്‍ട്ടിയും ചേര്‍ന്ന് അവരെ സംരക്ഷിക്കുക്കുകയാണ്. ഇത്തരം കേസുകളില്‍ സര്‍ക്കാര്‍ വേണ്ട വിധത്തില്‍ അന്വേഷണം നടത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും അന്വേഷണം നടത്തുന്നില്ലെന്നും ജാവ്ദേക്കര്‍ കുറ്റപ്പെടുത്തി.
സിപിഎമ്മിന്‍റെ കൊലപാതക രാഷ്ട്രീയത്തിനെതിരെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വര്‍ഗീയ ശക്തിക്കും രാജ്യദ്രോഹിക്കും കൊട്ടാനുള്ള ചെണ്ടയല്ല കേരളമെന്ന് പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് പ്രകാശ് ജാവ്ദേക്കര്‍ സിപിഎമ്മിനെ കടന്നാക്രമിച്ചത്.
https://www.facebook.com/Malayalivartha


























