ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിനെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ടൂറിസ്റ്റ് പട്ടികയില്‍ നിന്ന്ഒഴിവാക്കി

വിദേശികളായ വിനോദ സഞ്ചാരികളുടെ ഇന്ത്യയിലെ ഏറ്റവും പ്രീയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് അഗ്രയിലെ താജ്മഹല്‍. 60 ലക്ഷം വിദേശ വിനോദ സഞ്ചാരികളാണ് പ്രതിവര്‍ഷം ഇവിടെ എത്താറുള്ളത്.മുഗള്‍ രാജാവായിരുന്ന ഷാജഹാന്‍ ഭാര്യ മുംതാസിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ചരിത്രപ്രസിദ്ധമായ താജ്മഹല്‍. പ്രണയത്തിന്റെ അനശ്വര സ്മാരകമായാണ് താജിനെ ലോകം വാഴ്ത്തുന്നത്.
നേരത്തെ ഇന്ത്യന്‍ സംസ്കാരവുമായി താജ്മഹലിന് ബന്ധമൊന്നുമില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താജിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.ഗംഗാ ആരതിയാണ് യു പി സര്‍ക്കാര്‍ പുറത്തുവിട്ട ബുക്ക് ലെറ്റിന്‍റെ കവര്‍ ചിത്രം .സംഭവം വിവാദമായെങ്കിലും യോഗി ആദിത്യനാഥ് പ്രതികരിച്ചിട്ടില്ല
https://www.facebook.com/Malayalivartha


























